വാര്‍ത്തകള്‍

 • ദേവസ്വം ബോർഡിൽ ഉന്നത അധികാര സ്ഥാനങ്ങളിൽ ഈശ്വര വിശ്വാസികളെ നിയമിക്കണം

  03 Nov 2019

  ദേവസ്വം ബോർഡിൽ ഉന്നത അധികാര സ്ഥാനങ്ങളിൽ ഈശ്വര വിശ്വാസികളെ നിയമിക്കണമെന്ന് കാസർഗോഡ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

 • കാസർഗോഡ് ജില്ലാ കൺവെൻഷൻ

  03 Nov 2019

  യോഗക്ഷേമസഭാ സംസ്ഥാന ഭാരവാഹികൾക്കുള്ള കാസർഗോഡ് ജില്ലാതല സ്വീകരണവും കുടുംബ സംഗമവും നീലേശ്വരം പട്ടേന സുവർണ്ണവല്ലി ക്ഷേത്രത്തിൽ വെച്ച് നടന്നു. പത്മനാഭസ്വാമി ക്ഷേത്രം മുൻപെരിയനമ്പി ബ്രഹ്മശ്രീ. കക്കാട് നാരായണപട്ടേരി ഭദ്രദീപ പ്രോജ്വലനം നിർവഹിക്കുകയും നീലേശ്വരം നഗരസഭാ ചെയർമാൻ ബഹുമാനപെട്ട ശ്രീ. പ്രൊഫ. കെ. പി ജയരാജൻ ഉത്‌ഘാടനം നിർവഹിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി പി. രവീന്ദ്രനാഥ റാവു സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി സുബ്രമണ്യൻ നമ്പൂതിരി, വൈസ്. പ്രസിഡന്റ്‌ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, കൂടാതെ നിരവധി സംസ്ഥാന /ജില്ലാതല നേതാക്കളും, നിറഞ്ഞ സദസ്സും പരിപാടി ഗംഭീരമാക്കി.

 • കാസർഗോഡ് ജില്ലാ കൺവെൻഷൻ

  03 Nov 2019

  3/11/2019 നു പട്ടേന സുവർണ വല്ലി ക്ഷേത്രത്തിൽ വെച്ചു നടക്കുന്നു.

 • സംസ്ഥാന നിര്‍വാഹക സമിതി യോഗം

  03 Nov 2017

  യോഗക്ഷേമസഭ സംസ്ഥാന നിര്‍വാഹക സമിതി മീറ്റിംഗ് ഗുരുവായൂര്‍ അതിഥി മന്ദിരത്തില്‍ വെച്ച് 2017 നവംബര്‍ 05 തീയതി രാവിലെ 10:30 മുതല്‍ നടക്കുന്നു .