യോഗക്ഷേമസഭ സംസ്ഥാന നേതൃത്വത്തിന് സ്വീകരണവും , കണ്ണൂർ ജില്ലാ പ്രവർത്തകസമിതി യോഗവും പുതിയതായി നിർമ്മാണം പൂർത്തീകരിച്ചു വരുന്ന ജില്ലാ മന്ദിരത്തിൽ വെച്ച് 20.10.2019 ന് രാവിലെ നടക്കുകയുണ്ടായി . ജില്ലാ സമിതി അംഗങ്ങൾ, യുവജന വനിതാ സഭാ വിഭാഗം ,ഉപസഭാ ഭാരവാഹികൾ ,സംസ്ഥാന കൗൺസിൽ അംഗങ്ങൾ പങ്കെടുത്തു .ജില്ലാ സെക്രട്ടറി പി. എൻ ദാമോദരൻ നമ്പൂതിരി സ്വാഗതം പറഞ്ഞു .ജില്ലാ പ്രസിഡണ്ട് എം പി രാധാ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി സുബ്രഹ്മണ്യൻ നമ്പൂതിരി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു .ട്രഷറർ ചെമ്മരം നാരായണൻ നമ്പൂതിരി ,ഉത്തര മേഘലാ പ്രസിഡണ്ട് കല്പമംഗലം നാരായണൻ നമ്പൂതിരി , ഉത്തര മേഘലാ സെക്രട്ടറി സി ഐ ശങ്കരൻ ,സംസ്ഥാന സമിതി അംഗങ്ങളായ സാജൻ പണ്ടാരത്തിൽ ,ടി സി മാധവൻ നമ്പൂതിരി , ശ്രീമതി പി ശ്രീമണി , തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.യോഗത്തിനു ശേഷം ഉച്ചക്ക് സംസ്ഥാന നേതൃത്വം ശാന്തിക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്തി .അതിനു ശേഷം ചെറുതാഴം , അതിയേടം , കുന്നരു ഉപസഭകളിലെ കുടുംബയോഗങ്ങളിൽ സംസ്ഥാന നേതൃത്വം പങ്കെടുത്തു .സംസ്ഥാനത്തെ മികച്ച ഉപസഭക്കുള്ള പുരസ്കാരം ചെറുതാഴം ഉപസഭക്ക് നൽകുകയുണ്ടായി.
ദേവസ്വം ബോർഡിൽ ഉന്നത അധികാര സ്ഥാനങ്ങളിൽ ഈശ്വര വിശ്വാസികളെ നിയമിക്കണമെന്ന് കാസർഗോഡ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
യോഗക്ഷേമസഭാ സംസ്ഥാന ഭാരവാഹികൾക്കുള്ള കാസർഗോഡ് ജില്ലാതല സ്വീകരണവും കുടുംബ സംഗമവും നീലേശ്വരം പട്ടേന സുവർണ്ണവല്ലി ക്ഷേത്രത്തിൽ വെച്ച് നടന്നു. പത്മനാഭസ്വാമി ക്ഷേത്രം മുൻപെരിയനമ്പി ബ്രഹ്മശ്രീ. കക്കാട് നാരായണപട്ടേരി ഭദ്രദീപ പ്രോജ്വലനം നിർവഹിക്കുകയും നീലേശ്വരം നഗരസഭാ ചെയർമാൻ ബഹുമാനപെട്ട ശ്രീ. പ്രൊഫ. കെ. പി ജയരാജൻ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു. ജില്ലാ സെക്രട്ടറി പി. രവീന്ദ്രനാഥ റാവു സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി സുബ്രമണ്യൻ നമ്പൂതിരി, വൈസ്. പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, കൂടാതെ നിരവധി സംസ്ഥാന /ജില്ലാതല നേതാക്കളും, നിറഞ്ഞ സദസ്സും പരിപാടി ഗംഭീരമാക്കി.
3/11/2019 നു പട്ടേന സുവർണ വല്ലി ക്ഷേത്രത്തിൽ വെച്ചു നടക്കുന്നു.
യോഗക്ഷേമസഭ സംസ്ഥാന നിര്‍വാഹക സമിതി മീറ്റിംഗ് ഗുരുവായൂര്‍ അതിഥി മന്ദിരത്തില്‍ വെച്ച് 2017 നവംബര്‍ 05 തീയതി രാവിലെ 10:30 മുതല്‍ നടക്കുന്നു .